പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
കെന്‍സ മറിയം ഫ്രാജോ.
മൂര്‍ക്കനാട്: പനി ബാധിച്ച് ആറു വയസുകാരി മരിച്ചു. മൂര്‍ക്കനാട് ആലപ്പാടന്‍ വീട്ടില്‍ ഫ്രാജോ-വിജീഷ ദമ്പതികളുടെ ഏക മകള്‍ കെന്‍സ മറിയം ഫ്രാജോ (ആറ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡെങ്കിപനി ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരണമടഞ്ഞ കെന്‍സ. സംസ്കാരം മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു