മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 10 ാമത് ഞാറ്റുവേല മഹോത്സവം 2026ന്റെ ഭാഗമായി പൊറത്തിശേരി കോട്ടപ്പാടത്ത് സംഘടിപ്പിച്ച മഡ് ഫുട്ബോള്‍, മഡ് റേസ് മത്സരത്തിലെ വിജയികള്‍ക്ക് തൃശൂര്‍ റേഞ്ച് ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈഎസ്പി പി.ആര്. ബിജോയ് ക്യാഷ് അവാര്‍ഡ് നല്കുന്നു.
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 10 ാമത് ഞാറ്റുവേല മഹോത്സവം 2026ന്റെ അനുബന്ധ പരിപാടികള്‍ക്ക് പൊറത്തിശേരി കോട്ടപ്പാടത്ത് നടന്ന മഡ് ഫുട്ബോള്‍, മഡ് റേസ് മത്സരങ്ങളോടെ തുടക്കമായി. കേരള പോലീസ് ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും സന്തോഷ് ട്രോഫി കേരള ടീം അംഗവുമായിരുന്ന വിപിന്‍ തോമസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. എട്ടു ടീമുകള്‍ പങ്കെടുത്ത മഡ് ഫുട്ബോള്‍ മത്സരത്തില്‍ ഫൈവ് സ്റ്റാര്‍ ഇരിങ്ങാലക്കുടയും ഭാവി കലാസമിതി ഇരിങ്ങാലക്കുടയും ഫൈനലില്‍ ഏറ്റുമുട്ടി. നിശ്ചിത സമയത്ത് സമനിലയായതിനെത്തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു ഗോളിന് ഭാവി കലാസമിതി ജേതാക്കളായി.
മഡ് റേസില്‍ 25 വയസിന് താഴെയുള്ള വിഭാഗത്തില്‍ സംഗീത്, അജിത്, ആന്‍സണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 25 മുതല്‍ 45 വയസ് വരെയുള്ള വിഭാഗത്തില്‍ ജിതിന് ഒന്നാം സ്ഥാനവും സലീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 45 വയസിന് മുകളിലുള്ള വിഭാഗത്തില്‍ ഡെയ്സണ്‍, സുനില്‍, കൃഷ്ണന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരങ്ങളുടെ നിയന്ത്രണം റഫറിമാരായ ലാലു മാസ്റ്റര്‍, ഷാജി മാസ്റ്റര്‍, അമല്‍ എന്നിവര്‍ നിര്‍വഹിച്ചു. സമാപന സമ്മേളനത്തില്‍ തൃശൂര്‍ റേഞ്ച് ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈഎസ്പി പി.ആര്. ബിജോയ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ വിനീത, സിന്ധു ഗിരീഷ്കുമാര്‍, എം.എസ്. ദാസന്, കെ.എന്‍. സുഭാഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഷാജി മാസ്റ്റര്‍ സ്വാഗതവും ഫെനി എബിന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി