യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
പടിയൂര്‍ പഞ്ചായത്ത് കാക്കാത്തുരുത്തി തെക്കുഭാഗത്ത് പുഴയോട് ചേര്‍ന്നുള്ള സ്ഥലത്ത് മാലിന്യം തള്ളിയ നിലയില്‍.

പുഴയോരത്ത് മാലിന്യക്കൂമ്പാരം; പടിയൂരില്‍ ആരോഗ്യഭീഷണി രൂക്ഷം
എടതിരിഞ്ഞി: വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യം തള്ളാനുള്ള ഇടമായി പടിയൂര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ മാറുന്നതായി പരാതി. പടിയൂര്‍ പഞ്ചായത്ത് 13 ാം വാര്‍ഡിലെ കാക്കാത്തുരുത്തി തെക്കുഭാഗത്ത് മുനയം റോഡിന് സമീപം പുഴയോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ കലര്‍ന്ന നിലയിലാണ് ഇവിടെ തള്ളിയിരിക്കുന്നത്. ചെറുതോടുകളും ജലസ്രോതസുകളും നിറഞ്ഞ പ്രദേശമായതിനാല്‍ മാലിന്യത്തില്‍ നിന്നുള്ള അഴുക്കും മലിനജലവും മഴയത്ത് ഒഴുകി തോട്ടിലേക്കും പുഴയിലേക്കും എത്തുന്ന സ്ഥിതിയാണ്. ഇതോടെ ജലമലിനീകരണത്തിനും പരിസ്ഥിതി നാശത്തിനും സാധ്യതയേറുകയാണ്. മാലിന്യക്കൂമ്പാരത്തില്നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധവും ഈച്ചകളുടെ ശല്യവും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.
മാലിന്യം ഭക്ഷിക്കാനെത്തുന്ന പന്നികള്‍, കുറുനരികള്‍, തെരുവുനായ്ക്കള്‍ എന്നിവയുടെ ശല്യവും വര്‍ധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളും പകര്‍ച്ചവ്യാധികളും പടരാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. പൊതുജനങ്ങള്‍ സഞ്ചരിക്കുന്ന റോഡിനും പുഴയ്ക്കും സമീപം മാലിന്യം തള്ളുന്നത് തടയാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാലിന്യം തള്ളിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം അപര്‍ണ നിമിഷ് ആരോഗ്യവകുപ്പിനും പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്കി. മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനാവശ്യമായ വ്യക്തമായ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നതെന്നും പഞ്ചായത്തംഗം അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല