പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതി സഭ സംഘാടക സമിതി രൂപീകരണ യോഗം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ് പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതി സഭ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ സി. മുകുന്ദന് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് സബ് കമ്മിറ്റി പ്രഖ്യാപനവും ഭാവി പരിപാടികളുടെ വിശദീകരണവും നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപന്, രേണു സുരേഷ്, ലോചനന്‍ അമ്പാട്ട്, എസ്സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബി. ബബുല്‍ദേവ്, ബി.സി. ബിനീഷ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ കെ. അജിത്ത് സ്വാഗതവും കെ.പി. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. രാജേന്ദ്രന് രക്ഷാധികാരിയും സി.സി. മുകുന്ദന് ചെയര്‍മാനും കെ. അജിത്ത് ജനറല്‍ കണ്‍വീനറുമായുള്ള 251 അംഗ സംഘാടകസമിതി രൂപീകരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മരിച്ചവരുടെ ഓര്‍മ്മദിനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
ഗ്രേസ് 2026: അധ്യാപകര്‍ക്ക് ആദരവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്