അവിട്ടത്തൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസും തൊമ്മാന, കൊറ്റനെല്ലൂര്‍ ശാഖകളും വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക്
അവിട്ടത്തൂര്‍: സഹകരണ ബാങ്ക് ഹെഡ് ഓഫീസും തൊമ്മാന, കൊറ്റനെല്ലൂര്‍ ശാഖകളും വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക്. സോളാര്‍ പാനല്‍ സ്ഥാപിച്ച് 30 കെവി വൈദ്യുതി ഉത്പാദിപ്പിച്ച്, ബാങ്കിന്റെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി ഓണ്ഗ്രിഡിലേക്കു നല്കുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എല്‍. ജോസ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്ത്, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. ഷീജ, ലീന ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം