ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സിവില്‍ സ്റ്റേഷന് മുമ്പില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ അനാവശ്യ പരിഷ്ക്കാരങ്ങള്‍ക്കെതിരെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്ക്കാരങ്ങള്‍ക്ക് എതിരെയും വാഹന ഉടമകള്‍ക്ക് രജിസ്ട്രേഷന് കഴിഞ്ഞിട്ടും ആര്‍സി ബുക്ക് നല്‍കാത്തതിന് എതിരെയും 10 മാസത്തില്‍ അധികമായി ലൈസന്‍സ് നല്‍കാത്തതിന് എതിരെയും സിവില്‍ സ്റ്റേഷന് മുമ്പില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി. ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ബൈജു കുറ്റിക്കാടന്‍ കെ.കെ. അബ്ദുള്ള കുട്ടി, സിന്ധു അജയന്, പ്രദീപ് താഴത്തു വീട്ടില്‍, സന്തോഷ് മുതുപറമ്പില്‍, അഖില്‍ കാഞ്ഞാണിക്കാരന്‍, കെ. ശിവരാമന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം