ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആളൂര്‍ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ഒമ്പത് വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആളൂര്‍ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി. ആളൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമിയും, പോലീസ് സ്റ്റേഷന് നിര്‍മ്മാണ ജനകീയ സമിതി സ്വകാര്യ വ്യക്തിയില്‍ നിന്നും വാങ്ങി പഞ്ചായത്തിന് നല്കിയ നാല് സെന്റ് ഭൂമിയും ഉള്‍പ്പടെ ആകെ 19 സെന്റ് ഭൂമിയുടെ എന്‍ഒസി ആണ് ചടങ്ങില്‍ കൈമാറിയത്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അനുമതി പത്രം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവീസ് മുഖ്യാതിഥിയായിരുന്നു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ അഡിഷണല്‍ എസ്പി, ടി.എസ്. സിനോജ്, സെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജനകീയ സമിതി വര്‍ക്കിംഗ് കണ്‍വീനര്‍ ഡേവിസ് തുളുവത്, കെ.ഡി. ജോയ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ജോസ് മാഞ്ഞൂരാന്, ബിന്ദു ഷാജു, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ദിപിന് പാപ്പച്ചന്, ഷൈനി തിലകന്, അഡ്വ. എം.എസ്. വിനയന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ നൈസന്‍, ജുമൈല സഗീര്‍, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സുനില്‍ എന്നിവരുംപങ്കെടുത്തു.


രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പാചക വിദഗ്ധന്‍ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു