പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
നഗരസഭ 34-ാം വാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാറപ്പുറം സാംസ്കാരിക നിലയത്തിന്റെ പ്രതീകാത്മക ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി അനിലന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭ 34-ാം വാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാറപ്പുറം സാംസ്കാരിക നിലയം നിലയത്തിന്റെ പ്രതീകാത്മക ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി അനിലന്‍ ഉദ്ഘാടനം ചെയ്തു. 2020ല്‍ 14,90,000 രൂപയും പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് നഗരസഭ വച്ച പ്രോജക്ട് പ്രകാരം 2022ല്‍ നാല് ലക്ഷം രൂപയും, 2023ല്‍ 10 ലക്ഷം രൂപയും, ഇലക്ട്രിക് വര്‍ക്കിന് 60000 രൂപയും ഫണ്ട് അനുവദിച്ചിട്ടും ഉദ്ഘാടന ചടങ്ങ് നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക ഉദ്ഘാടനം.
കൗണ്‍സിലര്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നഗരസഭ അധികാരികള്‍ സാംസ്കാരിക നിലയത്തിന് കെട്ടിട നമ്പറും വൈദ്യുതിയും വെള്ളവും അനുവദിച്ചു തന്നില്ല. നഗരസഭയുടെ ഈ അനാസ്ഥ പട്ടികജാതി വിഭാഗങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഉദ്ഘാടനവേളയില്‍ സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, മഹിള മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ഡ് കണ്‍വീനര്‍ വിപിന്‍ രാജ് സ്വാഗതവും സുനില്‍ കമലദളം നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥന്, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, സ്മിത കൃഷ്ണകുമാര്‍, മണ്ഡലം ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുശിതാംബരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണന്, വാര്‍ഡ് വികസന ടീം ദശരഥന്, രഘുനന്ദന്, കണ്ണന് നാരാട്ടില്‍, രാജു, വിനോജ് ഹരിത, കാര്‍ത്തിക എന്നിവര്‍ നേതൃത്വം നല്കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടന ചിലവിലേക്കായി പ്രവാസി സംഭാവന നല്കിയ തുക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കട്ടിലും കിടക്കയും നല്കി
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം നടത്തി
ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലകുടയില്‍ സംഘടിപ്പിച്ചു