രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
രൂപത സിഎല്‍സി സംഘടിപ്പിച്ച നാലാമത് അഖില കേരള മരിയന്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കുന്നു.
ആളൂര്‍: രൂപത സിഎല്‍സി സംഘടിപ്പിച്ച നാലാമത് അഖില കേരള മരിയന്‍ ക്വിസ് മത്സരം മരിയന്‍ 2കെ25 ല്‍ വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകാംഗങ്ങളായ മിനി സാജു, ജോയല്‍ സാജു എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പാദുവാനഗര്‍ സെന്റ് ആന്റണീസ് ഇടവകാംഗങ്ങളായ ജിജി സോജന്, അലീ ടെന്‍സണ്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവകാംഗങ്ങളായ ബിന്നി അബ്രഹാം, സാമുവല്‍ അബ്രഹാം എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്കി. ഫാ. ചാള്‍സ് ചിറ്റാട്ടുക്കരക്കാരന് മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. സിഎല്‍സി രൂപതാ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, സെക്രട്ടറി ഗോഡ്വിന് വര്‍ഗീസ്, സിഎല്‍സി വൈസ് പ്രസിഡന്റ് മെല്ബിന് ഫ്രാന്‍സിസ്, കോ- ഓര്‍ഡിനേറ്റര്‍മാരായ കെ.ബി. ബ്ലെസി, കെ.ടി. ആഷിക്, എക്സിക്യൂട്ടീവ് അംഗം അയറിന്, ട്രഷറര്‍ എവിന്‍ പോള്‍, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, രൂപതാ ഓര്‍ഗനൈസര്‍ അലക്സ് ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരാിരുന്നു.

ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്‍
ക്രൈസ്റ്റ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര കായികശാസ്ത്ര സമ്മേളനം
ചാവറ ഫാമിലി ക്വിസ് 2കെ26
ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം സമ്മാനിച്ചു
ക്ഷമയും സ്നേഹവും ത്യാഗവുമാണ് ധര്‍മത്തിന്റെ അടിസ്ഥാനം, ആചാര്യ എം.ആര്. രാജേഷ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്മെന്റ് ഫെസ്റ്റ്