ഹിന്ദു ഐക്യവേദി പ്രതിഷേധം
ശബരിമലയിലെ ഭക്തര്‍ നേരിടുന്ന പ്രയാസങ്ങള്ക്കെതിരേ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഭാരതീയ വിചാരകേന്ദ്രം ജില്ലാ ട്രഷറര്‍ സുനില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശബരിമലയിലെ ഭക്തര്‍ നേരിടുന്ന ദുരവസ്ഥയ്ക്കെതിരേ ഹിന്ദു ഐക്യവേദി പ്രതിഷേധക്കൂട്ടായ്മ നടത്തി. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടു കൂടാതെ ദര്‍ശനം നടത്താനുള്ള സൗകര്യം സര്‍ക്കാരും ദേവസ്വവും ചെയ്തു നല്‍കണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ ട്രഷറര്‍ സുനില്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് നന്ദന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി പ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആര്. രാജേഷ് സ്വാഗതവും സംഘടനാ സെക്രട്ടറി ഗോപി നന്ദിയും രേഖപ്പെടുത്തി. താലൂക്ക് ഭാരവാഹികളായ സതീഷ് കോമ്പാത്ത്, ഷാജു, ലാല്‍ കുഴുപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു