അഗ്നി രക്ഷാ സേനയ്ക്ക് അഭിമാനമായി അനില്‍രാജിന് ദേശീയ പുരസ്കാരം
ഇരിങ്ങാലക്കുട: 2024-ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ പുരസ്കാരം ഇരിങ്ങാലക്കുട അഗ്നി രക്ഷാ സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.പി. അനില്‍ രാജിനു ലഭിച്ചു. പുരസ്കാരം നേടുന്ന സംസ്ഥാനത്തെ ഒന്‍പത് അഗ്നി രക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അനില്‍ രാജ്. കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് അഗ്നി രക്ഷാ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ പുരസ്കാരം ലഭിക്കുന്നത്. പത്തനംതിട്ട സ്കൂബ ടീമിന്റെ ഭാഗമായി പമ്പാനദി, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ ജലാശയ അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. 2007-ലാണ് അനില്‍രാജ് സേനയില്‍ കയറിയത്. ഇതിനകം 20 തവണ സര്‍വീസ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇരിങ്ങാലക്കുടയിലേക്ക് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസറായി സ്ഥാനക്കയറ്റംനേടി എത്തിയത്. തിരുവനന്തപുരം കല്ലറ മിതൃമല സ്വദേശിയാണ്. ഭാര്യ കൃഷ്ണയും മകന് ശിവകാര്ത്തിക്കും അടങ്ങുന്നതാണ് കുടുംബം.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു