ഗുരുവായൂരപ്പന് ഗാനാഞ്ജലി പുരസ്കാര വിജയികള്‍
ഇരിങ്ങാലക്കുട: ഗുരുവായൂരപ്പന് ഗാനാഞ്ജലി പുരസ്കാരത്തിനു വേണ്ടി ഇരിങ്ങാലക്കുട നാദോപാസനയും സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നടത്തിയ അഖിലേന്ത്യാ സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂണിയര്‍ വിഭാഗം: ഒന്നാം സ്ഥാനം എ.ആര്. അനിരുദ്ധന്, അന്നമനട, തൃശൂര്‍. രണ്ടാം സ്ഥാനം രാഗസുധ ബാലസുബ്രഹ്മണ്യം, ചെന്നൈ. മൂന്നാം സ്ഥാനം ആദിത്യ ദേവ്, പുന്നയൂര്‍ക്കുളം. സീനിയര്‍ വിഭാഗം: ഒന്നാം സ്ഥാനം പൂജാ നാരായണന്, കോഴിക്കോട്. രണ്ടാം സ്ഥാനം ഗൗരി ഗോപിനാഥ്, ഉദ്യോഗമണ്ഡല്‍, എറണാകുളം. മൂന്നാം സ്ഥാനം വി.എ. ഗായത്രി നന്ദന, വള്ളക്കടവ്, തിരുവനന്തപുരം. സീനിയര്‍ വിഭാഗം വിജയിയുടെ ഗുരുനാഥയ്ക്കു നല്കുന്ന നാദോപാസന ഗുരുവായൂര്‍ ഗാനാഞ്ജലി സുവര്‍ണമുദ്ര ഈ വര്‍ഷം ഗുരു എന്‍.ആര്. കമല സുബ്രഹ്മണ്യം, കോഴിക്കോട് അവര്‍കള്‍ക്കു നല്കുവാന് നിശ്ചയിച്ചിരിക്കുന്നു. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ നടത്തുന്ന സ്വാതിതിരുനാള്‍ സംഗീതോത്സവ വേദിയില്‍ വെച്ചു നല്‍കുന്നതാണ്.

മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി