വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷികാഘോഷം നടത്തി
പുല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂര്‍ തൊമ്മന അവിട്ടത്തൂര്‍ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി. ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബൈജു മുക്കുളം അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് നിയോജക മണ്ഡലം ചെയര്മാന് എബിന് വെള്ളാനിക്കാരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു കാച്ചപ്പിള്ളി കണക്കും അവതരിപ്പിച്ചു. ചടങ്ങില്‍ ഭദ്രം മരണാനന്തര സഹായം വിതരണം ചെയ്തു. മനോഹരന് കണ്ണാപ്പി, ബിനോയ് സെബാസ്റ്റ്യന്‍, ഷാജി ആലപ്പാടന്‍, ലിസന്‍ മാടാനി, ശ്രീകുമാര്‍ വലിയപറമ്പില്‍, പ്രസാദ് അവിട്ടത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബൈജു മുക്കുളം (പ്രസിഡന്റ്), മനോഹരന് കണ്ണാപ്പി (വൈസ് പ്രസിഡന്റ്), ബെന്നി അമ്പഴക്കാടന്‍ (സെക്രട്ടറി), ട്രിലിവര് ജോണ്‍ (ജോയിന്റ് സെക്രട്ടറി), ഷിബു കാച്ചപ്പിള്ളി (ട്രഷറര്‍).



പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു