വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മെറിറ്റ് ഡേയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബെന്നി ബഹനാന് എംപി ഉപഹാരം നല്കുന്നു.
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പ്രദേശത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ 75 ഓളം വിദ്യാര്‍ഥികളെ ആദരിച്ചു. ബെന്നി ബഹനാന് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ബക്കര്‍ മേത്തല മുഖ്യപ്രഭാഷണം നടത്തി. ടി.എം. നാസര്‍, ഇ.എസ്. സാബു, കെ.എന്‍. സജീവന്, കെ.ഐ. നജാഹ്, എ. ചന്ദ്രന്, മുസമ്മില്‍, കാശി വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.