ഉന്നത വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആദരം

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാര്‍ഥകളെയും ആദരിക്കുന്ന ചടങ്ങ് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമീപം.
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാര്‍ഥകളെയും ആദരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയായി. നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ. ഡേവിസ്മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലന്, സുധ ദിലീപ്, രാഖി ഷാന്റി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. കെ.എ. ഗോപി, സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും എഇഒ എം.സി. നിഷ നന്ദിയും പറഞ്ഞു.