കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് വാര്‍ഷിക പൊതുയോഗം
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങലക്കുട യൂണിറ്റിന്റെ നാല്‍പ്പത്തി മൂന്നാമത് വാര്‍ഷിക പൊതുയോഗം സംസ്ഥാന വൈസ്പ്രസിഡന്റും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ കെ. വി. അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നാല്‍പ്പത്തി മൂന്നാമത് വാര്‍ഷിക പൊതുയോഗം സംസ്ഥാന വൈസ്പ്രസിഡന്റും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു അവാര്‍ഡുകള്‍ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി. കെ. അനില്‍ കുമാര്‍, വനിതാവിംഗ് നിയോജകമണ്ഡലം ചെയര്‍പേഴ്സണ്‍ സുനിത ഹരിദാസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.വി. ആന്റോ, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ്, വൈസ് പ്രസിഡന്റുമാരായ മണി മേനോന്, പി. വി. നോബിള്‍, ജോയിന്റ് സെക്രട്ടറിമാരായ ഡീന്‍ ഷാഹിദ്, ഷൈജോ ജോസ്, കെ.ആര്. ബൈജു എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം