കൂട്ടുകാരുമൊത്ത് കെഎല്‍ഡിസി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
ഭവത്കൃഷ്ണ
ഇരിങ്ങാലക്കുട: കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എടതിരിഞ്ഞി ചെട്ടിയാല്‍ മരോട്ടിക്കല്‍ തറപറമ്പില്‍ ബിജോയിയുടെ മകന് ഭവത്കൃഷ്ണ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കോതറ കെഎല്‍ഡിസി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ ഭവത്കൃഷ്ണ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന് മാവിലയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകീട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അമ്മ: മഞ്ജുഷ. സഹോദരി: ഭാഗ്യലക്ഷ്മി. കാട്ടൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍. സംസ്കാരം ഇന്നു നടക്കും.

സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി