കളരിപ്പയറ്റ് യോഗ പരിശീലകനും കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവുമായ മുരുകന് ഗുരുക്കള്‍ അന്തരിച്ചു
ഇരിങ്ങാലക്കുട: കളരിപ്പയറ്റ് യോഗ പരിശീലകനായിരുന്ന ഇരിങ്ങാലക്കുട താണിശേരി ചുങ്കം ജംഗ്ഷനില്‍ താമസിക്കുന്ന അന്നനാട്ടുകാരന്‍ ഈച്ചരനാചാരി മകന് മുരുകന് ഗുരുക്കള്‍ (72) അന്തരിച്ചു. സംസ്കാരം നടത്തി. അമ്പത് വര്‍ഷത്തിലേറെയായി ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മഹാത്മാ കലാക്ഷേത്ര കളരി സംഘം എന്ന പേരില്‍ കളരിപ്പയറ്റ് പരിശീലനകേന്ദ്രം നടത്തിവരികയായിരുന്നു.
വര്‍ഷങ്ങളായി മഹാത്മാ കലാക്ഷേത്ര ചാലക്കുടി പെരുന്നാളിന് കളരിപ്പയറ്റ് പ്രദര്‍ശനവും അമ്പെഴുന്നള്ളിപ്പും നടത്താറുണ്ട്. ഈ വര്‍ഷം കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കളരി പ്രദര്‍ശനം നടത്തിയിരുന്നു. സ്റ്റുഡന്‍സ് പോലീസിന്റെ ആദ്യപരിശീലകനും തൃശ്ശൂര്‍ ജില്ല കളരിപ്പയറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായിരുന്നു. തൃശ്ശൂര്‍ റൈഫിള്‍ അസോസിയേഷന്റെ ഭാരവാഹിയാണ്.
ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കേരള പോലീസില്‍ ഇന്‍സ്പെക്ടറായി വിരമിച്ച ശേഷം മുഴുവന്‍ സമയ കളരി പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: പത്മം. മക്കള്‍: ഓമല് ശങ്കര്‍, മീനാക്ഷി.