ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മീറ്റ് ആക്സഞ്ചര്‍ ഇവന്റ് പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പ്രമുഖ ഐടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആക്സഞ്ചര്‍ ഇന്ത്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മീറ്റ് ആക്സഞ്ചര്‍ ഇവന്റ് പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. ആക്സഞ്ചര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഭാസ്ക്കര്‍ ലക്ഷ്മയ്യ കമ്പനിയുടെ സേവനമേഖലകള്‍, ഇന്ത്യയിലെ ഓഫീസുകള്‍, പ്രവര്‍ത്തനശൈലി, തൊഴില്‍ സംസ്കാരം, പരിശീലന പദ്ധതികള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു.
കമ്പനിയുടെ എച്ച്ആര്‍ പ്രതിനിധി ജാക്സണ് പ്രഭാകരന് ഈ വര്‍ഷത്തെ പ്ലേസ്മെന്റ് പ്രക്രിയകളുടെ സവിശേഷതകള്‍, വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ വിശദീകരിച്ചു. ക്രൈസ്റ്റിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയും ആക്സഞ്ചര്‍ ഉദ്യോഗസ്ഥയുമായ ആന്‍ തെരേസ ആന്റോ ആക്സഞ്ചറിലെ ജോലി അനുഭവം പങ്കുവെച്ചു.
കോളജിലെ പ്ലേസ്മെന്റ് സെല്ലിനെ പ്രതിനിധീകരിച്ച് സീനിയര്‍ സ്റ്റുഡന്‍സ് പ്ലേസ്മെന്റ് കോഡിനേറ്ററും അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയുമായ ടി.എച്ച്. ആരതി കഴിഞ്ഞ വര്‍ഷങ്ങളിലെ ക്രൈസ്റ്റില്‍ നിന്നുള്ള ആക്സഞ്ചര്‍ പ്ലേസ്മെന്റ്കളുടെ സ്ഥിതിവിവര കണക്കുകളും പരിശീലന പരിപാടികളും വിശദീകരിച്ചു.
തുടര്‍ന്ന് ക്യാമ്പസിലെ ട്രെയിനിംഗ് സെന്റര്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവ സന്ദര്‍ശിച്ച ആക്സഞ്ചര്‍ സംഘം കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവ വിലയിരുത്തി തൃപ്തി രേഖപ്പെടുത്തി. ആക്സഞ്ചര്‍ ഉള്‍പ്പടെയുള്ള പ്രമുഖ കമ്പനികളില്‍ പ്ലേസ്മെന്റുകള്‍ക്കായി ഒന്നാംവര്‍ഷ ബിരുദം മുതല്‍ തന്നെ ആപ്റ്റിറ്റിയുഡ് ട്രെയിനിംഗ്, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്കഷന് പരിശീലനം തുടങ്ങി വിപുലമായ പരിശീലന പരിപാടികള്‍ കോളജ് പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.