ഗുരുസ്മൃതി നാട്യവാദ്യോത്സവം അമ്മന്നൂര്‍ സ്മാരക ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: പി.കെ. നാരായണന് നമ്പ്യാര്‍ സ്മാരക സമിതി ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന പി.കെ. നാരായണന് നമ്പ്യാര്‍ അനുസ്മരണമായ ഗുരുസ്മൃതി നാട്യ വാദ്യോത്സവം ഇരിങ്ങാലക്കുട അമ്മന്നൂര്‍ സ്മാരക ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ ആരംഭിച്ചു. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ മിഴാവില്‍ തായമ്പക, കിള്ളിക്കുറിശി മംഗലം ഉണ്ണികൃഷ്ണന് നമ്പ്യാരുടെ പാഠകം, കലാമണ്ഡലം കൃഷ്ണേന്ദു അവതരിപ്പിച്ച നങ്ങ്യാര്‍ കൂത്ത്, പൊതിയില്‍ നാരായണ ചാക്യാര്‍ അവതരിപ്പിച്ച മത്തവിലാസം കപാലി, തപതീസംവരണം കൂടിയാട്ടം, സെമിനാര്‍, സംവാദം എന്നിവ അരങ്ങേറി.