പാടശേഖരത്തില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം പ്രദേശത്ത് മുരിയാട് കായലിന്റെ തെക്കേ കോള്‍പ്പാടം കര്‍ഷകസമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോര്‍ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 72 സെന്റീമീറ്റര്‍ ഉയരത്തിലുള്ള കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറും സംഘവുമാണ് കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഇ.പി. ദി ബോസ്, എ. സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ കര്‍ണ്ണ അനില്‍കുമാര്‍, എക്സൈസ് ഡ്രൈവര്‍ കെ.കെ. സുധീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.