പൊറത്തിശേരി തളിയക്കോണം-കല്ലട അമ്പലം റോഡില്‍ കോഴി മാലിന്യം തള്ളുന്നു
ഇരിങ്ങാലക്കുട: നഗരസഭയിലെ പൊറത്തിശേരി തളിയക്കോണം-കല്ലട അമ്പലം റോഡില്‍ രാത്രി കാലങ്ങളില്‍ കോഴി മാലിന്യം തള്ളുന്നു. ദുര്‍ഗന്ധം കാരണം ഇതുവഴി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സമീപത്തെ പനവേലി തോട്ടിലും മാലിന്യം ചാക്കില്‍ കെട്ടി കൊണ്ടു വന്നിടുന്നതു മൂലം കുടിവെള്ളവും കൃഷിയിടങ്ങളും മലിനപ്പെടുകയാണെന്നും പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്നും കൗണ്‍സിലര്‍ ഷാജുട്ടന്‍ പറഞ്ഞു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി ചെയ്യുന്നവരെ കണ്ടെത്താന്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു