വനിതാ വോളിബോള്‍; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ജേതാക്കള്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നടന്ന കൊച്ചി ബ്ലൂ സ്പൈകേര്‍സ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരളാ ഇന്ഡര് കോളജിയേറ്റ് വനിതാ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലെ ഫൈനലില്‍ അല്‍ഫോന്‍സാ കോളജ് പാലായെ തോല്‍പ്പിചാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായത്. ഫൈനലില്‍ ഇന്ത്യന്‍ പ്രാഫഷണല്‍ വോളിബോള്‍ ലീഗില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ അടങ്ങിയ കൊച്ചി ബ്ലൂ സ്പൈകേര്‍സ് ടീമിലെ എല്ലാ കായികതാരങ്ങളും സന്നിഹിതര്‍ ആയിരുന്നു. സമ്മാനദാനം തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, തുഷാര്‍ ഫിലിപ്പ്, ജനറല്‍ ക്യാപ്റ്റന്‍ ശില്‍പ്പ ഷാജി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന്
ക്രൈസ്റ്റില്‍ ഫിസിക്സ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
സഹൃദയ കോളജില്‍ നടന്ന നാഷണല്‍ ലെവല്‍ ഇന്റര്‍കോളേജ് ലുഫ്റ്റിറ്റര് ഫെസ്റ്റിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട വിദ്യാര്‍ഥികള്‍
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്