പിതൃസ്നേഹത്തിന്റെ ഉജ്വല പ്രതീകമായി ആദരസ്വീകരണ വേളയില് ഷാജു വാലപ്പന്
ഇരിങ്ങാലക്കുട: പിതൃസ്നേഹത്തിന്റെ ഉജ്വല പ്രതീകമായി ആദരസ്വീകരണ വേളയില് ഷാജു വാലപ്പന്. പൂര്വ വിദ്യാര്ഥിയായി കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള് വാര്ഷികാഘോഷ പരിപാടിയില് ആദരം ആദരമേറ്റുവാങ്ങുന്ന സന്ദര്ഭത്തില് ഷാജു സദസിലുണ്ടായിരുന്ന പിതാവിനെ കൂടി വേദിയിലേക്ക് വരുത്തി ഒപ്പം നിര്ത്തിയത് പിതൃസ്നേഹത്തിന്റെ പ്രതീകമായി മാറി. വാഷികാഘോഷത്തോടനുബന്ധിച്ചുള്ള ആദര സമ്മേളനത്തിലാണ് ഡോ. ആര്. ബിന്ദു പൂര്വ വിദ്യാര്ഥികളില് അതികായനായ ഷാജു വാലപ്പനെ ആദരിച്ചത്. അവശകലാകാരന്മാര്ക്ക് അവസരവും പ്രോത്സാഹനവും നല്കാന് വാലപ്പന് ക്രിയേഷന് എന്ന സ്ഥാുപനം തുടങ്ങി വന് വിജയമാകുകയും നിരവധി കാരുണ്യ പ്രവര്ത്തികള്ക്കും സംരംഭങ്ങള്ക്കും ന്തൃത്വം നല്കുകയും ചെയ്യുന്ന പൂര്വ വിദ്യാര്ഥിയെന്ന നിലയിലാണ് ഷാജു വാലപ്പനം ആദരിച്ചത്. ആദരം ഏറ്റുവാങ്ങാന് വേദിയിലെത്തിയ ഷാജു സ്കൂളിലെ മുന്കാല ജീവനക്കാരന് കൂടിയായ പിതാവ് ചെറിയകുട്ടി അന്തോണിയുടെ കൂടി സാമിപ്യം അഭ്യര്ഥിക്കുകയായിരുന്നു. പ്രായാധിക്യത്തിന്റെ അവശതയിലും മകന് ആദരിക്കപ്പെടുന്നത് കാണ്നിറയെ കാണാന് കാത്തിരകുന്ന ചെറിയകുട്ടി അന്തോണിയേയും വേദിയിലുള്ളവരെയും സദസിനെയും ഒരുപോലെ ഷാജുവിന്റെ അഭ്യര്ഥന വികാരതളരിതരാക്കി. തന്റെ വളര്ച്ചയ്ക്കും ഉയര്ച്ചക്കും കാരണക്കാരനായ പിതാവിനേയും ഒപ്പം നിര്ത്തി ആദരിക്കണമെന്ന ഷാജുവിന്റെ ആഗ്രഹം പുറത്ത് വന്നപ്പോള് സദസില് ഹര്ഷാരവം മുഴങ്ങി.