അയ്യങ്കാളി പോരാട്ടങ്ങള്‍ സമാനതകളില്ലാത്തത് പി.എ. അജയഘോഷ്

കല്ലേറ്റുംകര ചേര്‍ന്ന യൂണിയന് നേതാക്കളുടെ യോഗം കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കല്ലേറ്റുംകര: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അയ്യങ്കാളിയുടെ നാമം എല്ലാകാലത്തും ഉയര്‍ന്നുനില്‍ക്കുമെന്നും തുല്യതയുള്ള മനുഷ്യരെയും സമൂഹത്തെയും സൃഷ്ടിക്കുന്നതിനായി അദ്ദേഹം നടത്തിയ പ്രക്ഷോഭങ്ങള്‍ സമാനതകളില്ലാത്തതാണെന്നും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. കല്ലേറ്റുംകരയില്‍ ചേര്‍ന്ന യൂണിയന് നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 18ന് വെങ്ങാനൂരില്‍ നടക്കുന്ന സ്മൃതി സംഗമം വിജയിപ്പിക്കുവാന്‍ ജില്ലയില്‍ നിന്ന് ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ശശി കൊരട്ടി, പി.സി. രഘു, ടി.കെ. സുബ്രന്, ഷാജു ഏത്താപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.