കാറളത്തെ നെല്‍കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം, കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കാറളം: കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയില്‍ കാറളം, ചെമ്മണ്ട, വെള്ളാനി പ്രദേശത്തെ പാടശേഖരങ്ങളില്‍ ഞാറ് നട്ടത് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നെല്‍ കര്‍ഷകര്‍ ദുരിതത്തിലായി. ചെമ്മണ്ട കായല്‍ പുളിയംപാടം കര്‍ഷക സഹകരണ സംഘം, ചെങ്ങാനി പാടം കര്‍ഷക സംഘം, വെള്ളാനി കര്‍ഷക സമിതി എന്നിവക്ക് കീഴില്‍ വരുന്ന അറുന്നൂറ് ഏക്കറോളം പാടശേഖരങ്ങളില്‍ ആണ് വെള്ളം കയറിയത്. കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ട പരിഹാര തുക ലഭ്യമാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇടപെടണമെന്ന് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. ഷമീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, നേതാക്കളായ വേണു കുട്ടശാംവീട്ടില്‍, ജോയ് നടക്കലാന് എന്നിവര്‍ പ്രസംഗിച്ചു.