വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം; നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ സ്റ്റേഷന് റൗഡി അരുണ്‍ പോളും കൂട്ടാളികളും അറസ്റ്റില്‍
അരുണ്‍പോള്‍ (29), ജയേഷ് (23), അജീഷ് (29).
ഇരിങ്ങാലക്കുട: വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍. നിരവധി ക്രിമിനല്‍ക്കേസിലെ പ്രതിയും സ്റ്റേഷന് റൗഡിയുമായ പടിയൂര്‍ വലൂപറമ്പില്‍ വീട്ടില്‍ അരുണ്‍പോള്‍ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടില്‍ ജയേഷ് (23), പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊച്ചു പറമ്പത്ത് വീട്ടില്‍ അജീഷ് (29) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ പടിയൂര്‍ വളവനങ്ങാടി സ്വദേശി തഷ്ണത്ത് വീട്ടില്‍ സുജിത്തിന്റെ വളവനങ്ങാടിയിലുള്ള വീടിന്റെ വരാന്തയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതില്‍ വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂര്‍ തവളക്കുളം സ്വദേശി പണിക്കപറമ്പില്‍ വീട്ടില്‍ നിഷാന്ത് (36) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. രാത്രിയില്‍ സുജിത്തും, ഭാര്യ ശ്രീക്കുട്ടിയും ഇവരുടെ മക്കളും സജിത്തിന്റെ സുഹൃത്തുക്കളായ നിശാന്ത്, ഉണ്ണികൃഷ്ണന് എന്നിവര്‍ വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.
റോഡില്‍ ബൈക്ക് നിര്‍ത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന സ്ഫോടകവസ്തു വരാന്തയിലേക്ക് എറിയുകയായിരുന്നു. വന്‍ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിച്ചതിലാണ് ശ്രീക്കുട്ടിക്കും നിഷാന്തിനും പരിക്കേറ്റത്. അന്നേ ദിവസം ഉച്ചക്ക് വളവനങ്ങാടിയിലുള്ള മീന്‍ കെട്ടില്‍ വളര്‍ത്തു മീനിനെ പിടിക്കാന്‍ അരുണ്‍ പോള്‍ വലവെച്ചത് സുജിത്തിന്റെ സുഹൃത്ത് എടുത്തുമാറ്റാന്‍ പറയുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്. അരുണ്‍ പോള്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഈ കേസു കൂടാതെ ഒരു പോക്സോ കേസിലും, രണ്ട് വധശ്രമക്കേസിലും, സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും, അടിപിടിക്കേസിലും, മയക്കുമരുന്ന് വില്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, അശ്രദ്ധമായി വാഹനമോടിച്ചതില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ ഇടയായ കേസിലും അടക്കം എട്ട് ക്രമിനല്‍ക്കേസിലെ പ്രതിയാണ്.
ജയേഷ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ ആയുധവുമായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും അശ്രദ്ധമായി വാഹനോടിച്ചതില് മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ ഇടയായ കേസിലും അടക്കം രണ്ട് ക്രമിനല്‍ക്കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എല്‍ ഷാജുവിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.സി ബൈജു, എസ്ഐ മാരായ സബീഷ്, ഫ്രാന്‍സിസ്, ജിഎഎസ്ഐ മാരായ ധനേഷ്, മിനി, ജി എസ് സി പി ഒ മാരായ വിപിന്‍, ശ്യാം, സി പി ഒ മാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാറിയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് വികസിക്കേണ്ടത് വിദ്യാര്‍ഥികളുടെ കഴിവുകള്‍: ഡോ. എ. ബിജുകുമാര്‍
കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ഫാഷന്‍ ഷോ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍
ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; അഭിനന്ദനങ്ങള്‍ നേടി അംബേദ്കര്‍ നൗ ആന്‍ഡ് ദെനും ഇത്തിരി നേരവും
മുകുന്ദപുരം എന്‍എസ്എസ് താലൂക്ക് യൂണിയന് മന്നം സമാധി ദിനാചരണം
ആസ്പയര് തൊഴില്‍മേള 2026 ഉദ്ഘാടനം
അസാപ് കേരളയുടെ ബെസ്റ്റ് അസോസിയേറ്റഡ് കോളജ് അവാര്‍ഡ് ക്രൈസ്റ്റ് കോളജിന്