വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തില്‍ അമ്പുതിരുനാള്‍ ഇന്നും നാളെയും
വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ കൊടിയേറ്റുന്നു.
വള്ളിവട്ടം: സെന്റ് ജോസഫ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. ഇന്ന് രാവിലെ ഏഴിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്ന് രാത്രി 10 ന് യൂണിറ്റുകളില്‍ നിന്ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
നാളെ രാവിലെ 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് പോട്ട അസി. വികാരി ഫാ. ജെയ്ക്കബ് കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജോ കരുത്തി തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് അഞ്ചിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ആശീര്‍വാദം, വര്‍ണമഴ എന്നിവ നടക്കും.
ഒമ്പതിന് രാവിലെ 6.30ന് പൂര്‍വികര്‍ക്കുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സാബു പയ്യപിള്ളി, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ മാളിയേക്കല്‍, സെബാസ്റ്റ്യന്‍ ചേലക്കാട്ടുപറമ്പില്‍, കണ്‍വീനര്‍ ജിബിന്‍ എരുമക്കാട്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ലിസ്യു കോണ്‍വെന്റ് സ്കൂള്‍ വാര്‍ഷികാഘോഷം
ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളിന്റെ വാര്‍ഷികാഘോഷം
വാരിയര്‍ സമാജം സ്ഥാപിത ദിനാഘോഷം
സെന്റ് ജോസഫ്സ് കോളജില്‍ പി.സി. ഷീന മെമ്മോറിയല്‍ ദേശീയ സെമിനാര്‍