ആകാശവാണിയുടെ 90-ാം വാര്‍ഷികം; പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
ആകാശവാണിയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള യൂത്ത് ഔട്ട്റീച്ചിന്റെ ഭാഗമായി തൃശൂര്‍ ആകാശവാണിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായവര്‍.
ഇരിങ്ങാലക്കുട: ആകാശവാണിയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള യൂത്ത് ഔട്ട്റീച്ചിന്റെ ഭാഗമായി തൃശൂര്‍ ആകാശവാണിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാള വിഭാഗവും സംയുക്തമായി സഹകരിച്ചുകൊണ്ട് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് കോളജിലെ മരിയന്‍ ഹാളില്‍ വച്ചു നടന്ന പരിപാടി തൃശൂര്‍ ആകാശവാണി പ്രോഗ്രാം ഹെഡ് സി.ആര്. ജയ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അധ്യാപിക ഡോ. എന്‍. ഉര്‍സുല , ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് അഞ്ജു പി. അര്ജുനന്, മൃദംഗം ആര്‍ടിസ്റ്റ് ഡോ. ജയകൃഷ്ണന്, മലയാളവിഭാഗം പ്രഫസര്‍ ഡോ. കെ.എ. ജെന്‍സി എന്നിവര്‍ സംസാരിച്ചു. രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിഭാഗത്തിലെ അനുപ്രിയ, വൃന്ദ രണ്ടാം വര്‍ഷ എംഎ മലയാളത്തിലെ ശില്പ, കൃഷ്ണേന്ദു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി