കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫും ബിജെപി യും മല്‍സര രംഗത്ത്
കരുവന്നൂര്‍ സഹകരണ ബാങ്ക്.
പത്ത് സിപിഎം അംഗങ്ങളും മൂന്ന് സിപിഐ അംഗങ്ങളും എല്‍ഡിഎഫ് പാനലില്‍
കോണ്‍ഗ്രസ് മല്‍സര രംഗത്ത് നിന്നും വിട്ടു നില്ക്കുന്നു.
ഒരു വനിതാ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് എതിരില്ല.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- ബിജെ പി സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത്. 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാടായിക്കോണം, മാപ്രാണം സൗത്ത്, മാപ്രാണം നോര്‍ത്ത്, തളിയക്കോണം, പൊറത്തിശ്ശേരി, മൂര്‍ക്കനാട് എന്നീ ആറ് ഡിവിഷനിലും, രണ്ട് വനിത സംവരണം, ഒരു പട്ടികജാതി സംവരണം, നാല്‍പ്പത് വയസ്സിന് താഴെയുള്ള ഒരു വനിത, നാല്‍പ്പത് വയസ്സിന് താഴെയുള്ള ജനറല്‍, ഒരു നിക്ഷേപകന് എന്നിങ്ങനെയാണ് പതിമൂന്ന് ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കേണ്ടത്.
ഇന്നലെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 13 സീറ്റുകളിലേക്ക് എല്‍ഡിഎഫും 12 സീറ്റുകളിലേക്ക് ബിജെപി അംഗങ്ങളും നാമനിര്‍ദേശ പത്രിക നല്കി. ഇന്നാണ് സൂക്ഷമ പരിശോധന നടക്കുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍ ജീവന്‍ലാല്‍, ടി.കെ ജയാനന്ദന് എന്നിവരോടൊപ്പമാണ് എല്‍ഡിഎപ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയത്.
സി.പി.എം ജില്ലാ കമ്മിറ്റിയംഗവും, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റം നിലവില്‍ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഡ്മിനിസ്റ്റ്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനറുമായ ആര്.എല്‍ ശ്രീലാല്‍, അഡ്മിനിസ്റ്റ്രേറ്റീവ് കമ്മിറ്റിയിലെ അംഗവും തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോ.ഡയറക്ടറായി വിരമിച്ച പി.കെ.വത്സലന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം വി.എസ്.സജി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എ.സി സനീഷ്, സി.പി.എം കാട്ടുങ്ങച്ചിറ ബ്രാഞ്ച് സെക്രട്ടറി എം.ആര് അജിത്ത്, റിട്ട.പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ അശോകന് കുനിയത്ത്, മുന്‍ നഗരസഭ കൗണ്‍സിലര്‍ സി.എം.സാനി, കെ.ഡി ദാമോദരന്‍ നമ്പൂതിരി, കുടുംബശ്രീ പ്രവര്‍ത്തക ശ്രീമ രാജീവ്, മുന്‍ ഗ്രാമപഞ്ചായത്തംഗം കെ.കെ ബാലന്, മനോജ് പുളിയത്ത്പറമ്പില്‍, ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ.സുജില നിധീഷ്, പഞ്ചായത്ത് വകുപ്പില്‍ നിന്ന് സീനിയര്‍ ക്ലര്‍ക്കായി വിരമിച്ച പി.സി രഘു എന്നിവരാണ് നാമനിര്‍ദ്ദേശം നല്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍.
എ്ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ 10 പേര് സിപിഎം അംഗങ്ങളും മൂന്ന് പേര് സിപിഐ അംഗങ്ങളുമാണ്. നഗരസഭ കൗണ്‍സിലര്‍ ടി.കെ ഷാജു. നേതൃത്വം നല്കുന്ന പാനലാണ് ബിജെപിയുടെത്. കെ.സി ബാബു, നന്ദനന്‍ കൊളത്താപ്പുള്ളി, ചന്ദ്രന് അമ്പാട്ട്, ഗോപാലന്, രമിത് മാരാത്ത്, രഞ്ജിത്ത്, സിന്ധു സതീഷ്, വിജയകുമാരി അനില്‍, സുശിതാംമ്പരന്, നിതീഷ്, ഗോപാലന് എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. നാല്‍പ്പത് വയസ്സിന് താഴെയുള്ള ഒരു വനിത ഡയറക്ടര്‍ സ്ഥാനത്തേക്ക് സിപിഎം സ്ഥാനാര്‍ഥി അഡ്വ.സുജില നിധീഷിന് എതിരില്ല. 15000 പേരാണ് ബാങ്കില്‍ അംഗങ്ങളായുള്ളത്. ഫെബ്രുവരി 22 നാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് മല്‍സര രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍