മുകുന്ദപുരം പബ്ലിക് സ്കൂളില്‍ നിയമബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച നിയമബോധവല്‍ക്കരണ ക്ലാസിന് പാനല്‍ അഡ്വ. എം.ആര്. ഖില നേതൃത്വം നല്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സദ്ഗമയ നിയമബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
യുവതലമുറക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി പോക്സോ നിയമം എന്‍ഡിപിഎസ് ആക്ട് എന്നീ വിഷയങ്ങളെ ആസ്പദമാക്കി പാനല്‍ അഡ്വ. എം.ആര്. ഖില കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും സ്വയം സുരക്ഷയെക്കുറിച്ചും വിശദീകരിച്ചു. മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, വൈസ് പ്രിന്‍സിപ്പല്‍ ആശാ വര്‍ഗീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍