സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
സേവാഭാരതിയും കൊച്ചിന് ഐ ഫൗണ്ടേഷനും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ 40-ാം വാര്‍ഡ് കൗണ്‍സിലര്‍ രമീള സതീശന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സേവാഭാരതിയും കൊച്ചിന് ഐ ഫൗണ്ടേഷനും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസില്‍ വച്ചു നടന്നു. സേവാഭാരതി വൈസ് പ്രസിഡന്റ് സുധാകരന് സമീര അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ 40-ാം വാര്‍ഡ് കൗണ്‍സിലര്‍ രമീള സതീശന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോണ്സന് കോലങ്കണ്ണി, ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഹരികുമാര്‍ തളിയക്കാട്ടില്‍, ആരോഗ്യ ആയാം വിഭാഗം കണ്‍വീനര്‍ ജഗദീശ് പണിക്കവീട്ടില്‍, സേവാഭാരതി വൈസ് പ്രസിഡന്റ് പ്രകാശന് കൈമാപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി ഗോപിനാഥന് പീടികപ്പറമ്പില്‍, മെഡിസെല്‍ പ്രസിഡന്റ് മിനി സുരേഷ്, മണിമോള്‍ മുരളീധരന്, കവിത ലീലാധരന്, മണികണ്ഠന് ചൂണ്ടാണി, സംഗീത ബാബുരാജ്, സൗമ്യ സംഗീത്, മോഹിത് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം