എല്‍ഡിഎഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
തുടരണം എല്‍.ഡി.എഫ്,വളരണം കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയില്‍ സ്വീകരണം നല്കിയപ്പോള്.
ഇരിങ്ങാലക്കുട: തുടരണം എല്‍.ഡി.എഫ്,വളരണംകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയില്‍ സ്വീകരണം നല്കി. ഉന്നത വിദ്യാസ വകുപ്പു മന്ത്രി ഡോ.ആര്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ അഡ്വ.സി.എസ്.സുജാത (സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം), വി.ടി.ജോസഫ് (കേരള കോണ്‍ഗ്രസ്സ് എം),പി.കെ.രാജന്(എന്‍.സി.പി),യൂജിന്‍ മോറേലി(ആര്.ജെ.ഡി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍(കോണ്‍ഗ്രസ്സ് എസ്),എ.ഷാജു(കേരള കോണ്‍ഗ്രസ് ബി),ജോര്‍ജ്ജ് അഗസ്റ്റ്യന്‍(ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്),സി.പി.അന്‍വര്‍ സാദത്ത് (ഐ.എന്‍.എല്‍),ജോണി ചെറുപറമ്പില്‍ (കേരള കോണ്‍ഗ്രസ്സ് സ്കറിയ) തുടങ്ങിയ എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു. ജാഥാ ഡയറക്ടറും,സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.സ്വരാജ്,സി.പി.ഐ നേതാവുമായ അഡ്വ.പി.വസന്തം, ജനതാദള്‍(എസ്) നേതാവ് കെ.വി.സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു. പി.മണി സ്വാഗതവും,ഉല്ലാസ് കളക്കാട്ട് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തില്‍ അമ്പുതിരുനാള്‍ ഇന്നും നാളെയും
ലിസ്യു കോണ്‍വെന്റ് സ്കൂള്‍ വാര്‍ഷികാഘോഷം
ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളിന്റെ വാര്‍ഷികാഘോഷം
വാരിയര്‍ സമാജം സ്ഥാപിത ദിനാഘോഷം