നാളുകളായുള്ള കര്‍ഷകരുടെ ആവശ്യം യാഥാര്‍ഥ്യമാകുന്നു; കോന്തിപുലം പാടത്ത് സ്ഥിരം തടയണ വരും
കോന്തിപുലം പാലത്തിന് താഴെ കെഎല്‍ഡിസി കനാലില്‍ നിര്‍മിച്ചിരിക്കുന്ന താത്കാലിക തടയണ.
നിര്‍മാണോദ്ഘാടനം നാളെ
മാടായിക്കോണം: മുരിയാട് കോള്‍മേഖലയിലെ കോന്തിപുലം കെഎല്‍ഡിസി കനാലിന് കുറുകെ സ്ഥിരം തടയണ എന്ന കര്‍ഷകരുടെ ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. തടയണയുടെ നിര്‍മാണോദ്ഘാടനം നാളെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും. ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷത വഹിക്കും. നിലവില്‍ കോന്തിപുലം പാലത്തിനുകീഴെ ഇറിഗേഷന്‍ താത്കാലിക ബണ്ട് നിര്‍മിച്ചാണ് കാര്‍ഷികാവശ്യത്തിനുള്ള വെള്ളം കനാലില്‍ സംഭരിക്കുന്നത്.
12.21 കോടി രൂപ ചെലവിട്ടാണ് സ്ഥിരംതടയണ നിര്‍മ്മിക്കുന്നത്. കോന്തിപുലം പാലത്തിനു സമീപം മുരിയാട് മൂര്‍ക്കനാട് കനാലില്‍ പന്ത്രണ്ട് മീറ്റര്‍ വീതിയുള്ള രണ്ട് ഷട്ടറുകളും എട്ടര മീറ്റര്‍ വീതിയുള്ള രണ്ട് ഷട്ടറുകളും ചേര്‍ന്ന, ഇലക്ട്രിക്കല്‍ ഓപ്പറേറ്റഡ് ഷട്ടര്‍ സംവിധാനത്തോടെയാകും സ്ഥിരംതടയണ. സ്ഥിരം തടയണയുടെ നിര്‍മാണത്തിനായി 12.06 കോടി രൂപ യ്ക്കാണ് സാങ്കേതിക അനുമതി. 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി തുക നീക്കി വച്ചിരുന്നു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 1287 ഹെക്ടര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിന് വെള്ളം സംഭരിക്കാന്‍ എളുപ്പം കഴിയും. പൊറത്തിശ്ശേരി, മുരിയാട്, പറപ്പൂക്കര, ആളൂര്‍, വേളൂക്കര കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ആവശ്യമായ ജലം മുടക്കമില്ലാതെ എത്തിക്കുന്നതിനാണ് പദ്ധതി.
നിലവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ വര്‍ഷവും കൃഷി ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് താത്കാലിക തടയണ നിര്‍മിക്കുന്നത്. നല്ല മഴ പെയ്താല്‍ കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളം കോന്തിപുലത്ത് എത്തും. തൊമ്മാന, താഴേക്കാട്, ഇരിങ്ങാലക്കുട, കക്കാട്, ഭാഗത്തുനിന്നുള്ള വെള്ളവും ഇവിടെ തന്നെയാണ് സംഭരിക്കപ്പെടുന്നത്. സ്ഥിരം റെഗുലേറ്റര്‍ വന്നാല്‍ വെള്ളത്തിന്റെ കയറ്റിറക്കത്തിനനുസരിച്ച് നിയന്ത്രിക്കാന്‍ സാധിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി