നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തിലെ തിരുനാളിന് താഴേക്കാട് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ കൊടിയേറ്റുന്നു.
നടവരമ്പ്: നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. താഴേക്കാട് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഫാ. സിന്റോ പൊഴോലിപറമ്പില്‍ നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും.
തുടര്‍ന്ന് രാത്രി 10 ന് യൂണിറ്റുകളില്‍ നിന്ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30നും 10നും ഉച്ചതിരിഞ്ഞ് 3.30നും ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കാക്കുളിശേരി വികാരി ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപടവില് തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 4.30ന് പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും.
തുടര്‍ന്ന് ആശീര്‍വാദം, വര്‍ണമഴ എന്നിവ നടക്കും. ഒമ്പതിന് രാവിലെ 6.30ന് മരിച്ചവര്‍ക്കായി അനുസ്മരണ ബലി, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്മാരായ മാളിയേക്കല്‍ കുരിയപ്പന്‍ ജോസഫ്, പൊട്ടത്തുപറമ്പില്‍ ജോസ് ഡേവീസ്, കോരേത്ത് ദേവസി ബിജു, ജനറല്‍ കണ്‍വീനര്‍ പാറേക്കാടന്‍ വര്‍ഗീസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തില്‍ അമ്പുതിരുനാള്‍ ഇന്നും നാളെയും
ലിസ്യു കോണ്‍വെന്റ് സ്കൂള്‍ വാര്‍ഷികാഘോഷം
ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളിന്റെ വാര്‍ഷികാഘോഷം
വാരിയര്‍ സമാജം സ്ഥാപിത ദിനാഘോഷം
സെന്റ് ജോസഫ്സ് കോളജില്‍ പി.സി. ഷീന മെമ്മോറിയല്‍ ദേശീയ സെമിനാര്‍