രതിയും കുടുംബവും ഓലക്കുടിലില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്
എടക്കുളം കനാല്‍ ബണ്ടിനു സമീപം താമസിക്കുന്ന പരേതനായ ചെന്നാറ ചന്ദ്രന്റെ ഭാര്യ രതിയും കുടുംബവും പുതിയതായി പണിതീര്‍ത്ത വീടിന്റെ താക്കോല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണനില്‍ നിന്നും ഏറ്റു വാങ്ങുന്നു.
ഇരിങ്ങാലക്കുട: എടക്കുളം കനാല്‍ ബണ്ടിനു സമീപം താമസിക്കുന്ന പരേതനായ ചെന്നാറ ചന്ദ്രന്റെ ഭാര്യ രതിയും കുടുംബവും ഏറെ കാലത്തെ ദുരിതത്തിന് ശേഷം അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറ്റി. വളരെ പരിതാപകരമായ ജീവിത സാഹചര്യത്തിലാണ് രതിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകനും ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ സെക്രട്ടറി യും നാട്ടുകാരനുമായ വിപിന്‍ പാറമേക്കാട്ടില്‍ രതിക്കും കുടുംബത്തിനും വീട് പണിതു നല്‍കുകയായിരുന്നു.
ഇതിന് മുന്‍പ് രതിയുടെ വീടിനു നേരെ എതിര് വശത്തുള്ള വര്‍ക്ക് വിപിന്‍ വീട് പണിതു നല്‍കിയിട്ടുണ്ട്. അവിടത്തെ ഗൃഹപ്രവേശന ചടങ്ങു നടക്കുമ്പോഴാണ് രതിയുടെയും കുടുംബത്തെയും അവസ്ഥ വിപിന്‍ അറിയുന്നത്. വീടിന്റെ ശോചനീയാവസ്ഥ കാരണം പാമ്പ് മുതലായ ക്ഷുദ്രജീവികള്‍ കനാല്‍ ഓരത്ത് നിന്ന് വീട്ടില്‍ കയറുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കും വീട് നിര്‍മിച്ചു നല്കാന് വിപിന്‍ തീരുമാനമെടുത്തത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് താക്കോല്‍ സമര്‍പ്പണം നിര്‍വഹിച്ചു. തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ഫൊണ്ടാന ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് ചെയര്മാന് സുധാകരന് പോളശേരി, സാമൂഹ്യ പ്രവര്‍ത്തക സിസ്റ്റര്‍ റോസ് ആന്റോ, ബിജെപി മണ്ഡലം പ്രസിഡന്റ് സുബീഷ്, ജനറല്‍ സെക്രട്ടറി ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി