സൂരജ് നമ്പ്യാര്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാഹാര്യകൂടിയാട്ടാവതരണം യയാതി ചെന്നൈയിലെ ഡാന്‍സ് ഫോര്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ അരങ്ങേറി
ചെന്നൈയിലെ ഡാന്‍സ് ഫോര്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ആരങ്ങേറിയ പ്രശസ്ത കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാര്‍ സംവിധാനം ചെയ്ത ഏകാഹര്യകൂടിയാട്ടം.
ഇരിങ്ങാലക്കുട: പ്രശസ്ത കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാര്‍ സംവിധാനം ചെയ്ത് ഏകാഹര്യകൂടിയാട്ടാവതരണം യയാതി ചെന്നൈയിലെ ഡാന്‍സ് ഫോര്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ആരങ്ങേറി. കലാവാഹിനി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്തത് വിഖ്യാതനര്‍ത്തകി മാളവിക സരൂക്കായ് ആണ്. കലാവാഹിനിയുടെ 2025 സീനിയര്‍ ഫെല്ലോഷിപ്പിന് അര്‍ഹനായ സൂരജ് നമ്പ്യാരുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിട്ടപ്പെടുത്തലാണ് യയാതി മഹാഭാരതത്തില്‍ നിന്നും വി.എസ്. ഖാണ്ഡേക്കറുടെ നോവലില്‍ നിന്നും ഗിരീഷ് കര്‍ണാടിന്റെ നാടകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് യയാതി കൂടിയാട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പകര്‍ന്നാട്ടത്തിന് വളരെ സാധ്യതകളുള്ള രീതിയിലാണ് ഈ അവതരണം രൂപകല്പന ചെയ്തിരിക്കുന്നത്. ചെന്നൈയിലെ ഭാരതീയവിദ്യാഭവനില്‍ നടന്ന അവതരണത്തില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, കലാനിലയം ഉണ്ണികൃഷ്ണന്, ആതിര ഹരിഹരന് തുടങ്ങിയവര്‍ പശ്ചാത്തലമേളത്തിലും കലാമണ്ഡലം വൈശാഖ് ചുട്ടിയിലും അവതരണത്തിനു മിഴിവേകി. ത്രിപുടിയാണ് യയാതി യുടെ നിര്‍മ്മാണ നിര്‍വഹണം ചെയ്തത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി