തൊഴിലുറപ്പ് പദ്ധതി അട്ടിമറി നിയമം; രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കും കെ.ജി. ശിവാനന്ദന്
എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും എഐടിയുസി സംസ്ഥാന സെക്രെട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.ജി. ശിവാനന്ദന് ആശങ്ക പ്രകടിപ്പിച്ചു. എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് സമഗ്രമായ തൊഴിലുറപ്പ് പദ്ധതി നിയമം ഒന്നാം യുപിഎ സര്‍ക്കാര്‍ പാസാക്കിയത്.
ഈ നിയമം ഫലപ്രദമായി നടപ്പിലാക്കിയ സര്‍ക്കാരാണ് കേരളം. സംസ്ഥാനങ്ങളുടെ മേല്‍ നാല്പത് ശതമാനം തുക നിര്‍ബ്ബന്ധിതമായി കെട്ടിയേല്പ്പിച്ചതിലൂടെ 125 തൊഴില്‍ ദിനങ്ങള്‍ എന്ന കേന്ദ്ര പ്രഖ്യാപനം കടലാസിലൊതുങ്ങും. മഹാത്മ ഗാന്ധിയുടെ പേര് വെട്ടിമാറ്റിയതിലൂടെ ബിജെപി സര്‍ക്കാരിന്റെ ഗാന്ധിഘാതകനെ അംഗീകരിക്കുന്ന വര്‍ഗീയ നയമാണ് പ്രകടമാണ്. ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മണ്ഡലം കമ്മിറ്റി അംഗം കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു, സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐടിയുസി ജില്ലാ കൗണ്‍സില്‍ അംഗം വര്‍ദ്ധനന്‍ പുളിക്കല്‍, എ.ആര്. റസില്‍, മോഹനന് വലിയാട്ടില്‍, ബാബു ചിങ്ങാരത്ത്, പി.കെ. ഭാസി, കെ.പി. രാജന് എന്നിവര്‍ പ്രസംഗിച്ചു, കെ.എസ്. പ്രസാദ്, കെ.സി. മോഹന്‍ലാല്‍, കെ.സി. സജയന്, ടി.ആര്. സുനില്‍, എന്‍.ഡി. ധനേഷ്, ടി.പി. ബാബു എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി