വര്‍ണ്ണ കാഴ്ചകളുടെ വിസ്മയമുണര്‍ത്തി വര്‍ണ്ണക്കുട 2025 കൊടിയിറങ്ങി
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം വര്‍ണ്ണക്കുട 2025 ന്റെ സമാപന സമ്മേളനം അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സാംസ്കാരിക ഉത്സവമായ വര്‍ണ്ണക്കുട 2025 ന്റെ സമാപന പൊതുസമ്മേളനം പ്രശസ്ത എഴുത്തുക്കാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകന് ചരുവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍പേഴ്സനും ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്തിയുമായ ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
ഉപ്പും മുളകും ഫെയിം ശിവാനി, ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സ് ടോപ് സിംഗര്‍ നേടിയ ഭാവയാമി, പ്രാവിന് കൂട് ഫിലിം സംവിധായകന് ശ്രീരാജ് ശ്രീനിവാസന്, മോഹിനിയാട്ടം കലാകാരി സാന്ദ്ര പിഷാരടി, സിബിഎസ്ഇ കലോല്‍സവ കലാതിലകം വൈഗ സജീവ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്തംഗം ജോസ് ചിറ്റിലപിള്ളി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണന്, വത്സല ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മനു, ശിവന്‍കുട്ടി, സരള വിക്രമന്, ഷീജ ഉണ്ണികൃഷ്ണന്, റോസ്ലി ഫ്രാന്‍സിസ്, കെ.എസ്. തമ്പി, കെ.പി. കണ്ണന്, പ്രോഗ്രാം കണ്‍വീനര്‍ കെ.ആര്. വിജയ, തഹസില്ദല് സിമീഷ് സഹു എന്നിവര്‍ പങ്കെടുത്തു. വേദിയില്‍ മോഹന്‍ദാസ് പാറയിലിന്റെ കഥാസമാഹാരം പഹല്‍ഗാമിലെ കുതിരലാടം മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു