പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ അമ്പു തിരുനാളിന് വികാരി ഫാ. ജോയ് വട്ടോളി സിഎംഐ കൊടിയേറ്റുന്നു.
പുല്ലൂര്‍: പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ ഫ്രന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ചാവറയച്ചന്റെയും തിരുനാളിന് കൊടിയേറി. നാളെയും മറ്റന്നാളുമാണ് തിരുന്നാള്‍. വികാരി ഫാ. ജോയ് വട്ടോളി സിഎംഐ കൊടിയേറ്റം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കും.
നാളെ രാവിലെ 6.30 ന് നടക്കുന്ന ദിവ്യബലിക്ക് ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠ, അമ്പ് വെഞ്ചിരിപ്പ് എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് ഏഴിനും 11 നും ഇടയില്‍ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തിരുനാള്‍ ദിനമായ നാലിന് രാവിലെ 6.30 ന്, 10.30 ന്, മൂന്നിന് ദിവ്യബലിയും കാഴ്ചസമര്പ്പണവും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കും 10.30 ന്റെ ആഘോഷമായ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഉച്ചതിരിഞ്ഞ് നാലിന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉണ്ടായിരിക്കും. ജനുവരി അഞ്ചിന് രാവിലെ ആറിന് ദിവ്യബലിയും ഏഴിന് പരേതര്‍ക്ക് വേണ്ടിയുള്ള ദിവ്യബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന് വൈകിട്ട് ഏഴിന് കലാവിരുന്ന് ഉണ്ടായിരിക്കും.
ജനുവരി 11 ന് എട്ടാമിടത്തില്‍ 6.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. വിന്‍സെന്റ് നീലങ്കാവില്‍ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രദക്ഷിണം, നേര്‍ച്ചവിതരണം എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിന് വികാരി ഫാ. ജോയ് വട്ടോളി സിഎംഐ, അസിസ്റ്റന്റ് വികാരി ഫാ. ആല്വിന് അറക്കല്‍ സിഎംഐ, ട്രസ്റ്റിമാരായ ഡേവീഡ് ചിറമ്മല്‍, സേവ്യര്‍ ആളൂക്കാരന്‍, ജോണ്സന് ചെതലന്‍, ജോസ് സെബാസ്റ്റിയന് മറ്റപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി