ഇരിങ്ങാലക്കുട ഠാണ റോഡ്, പൂതംകുളം വരെ ഒരു ഭാഗം കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: ഠാണ മുതല്‍ പൂതംകുളം വരെ റോഡിന്റെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി. തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്ക്രീറ്റിടലിന്റെ ഭാഗമായിട്ടാണ് ഠാണ ജംഗ്ഷന് മുതല്‍ പൂതംകുളം വരെ പടിഞ്ഞാറുഭാഗതതെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കിയത്. റോഡ് പൊളിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ഠാണാവില്‍നിന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍ അത്യാഹിതവിഭാഗവും കിടത്തിച്ചികിത്സയും ഉദ്ഘാടനം ചെയ്തതിന് പിന്നാലെ റോഡിലെ ഗതാഗതം നിരോധിച്ചത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. പടിഞ്ഞാറുഭാഗത്തുള്ള തൃശൂര്‍- കൊടുങ്ങല്ലൂര്‍ റോഡില്‍നിന്നാണ് ഈ കെട്ടിടത്തിലേക്കുള്ള പ്രവേശനം. ആശുപത്രിയുടെ തെക്കുള്ള പ്രധാന കവാടം നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസമാണ് തുറന്ന് നല്‍കിയത്. റോഡുവികസനത്തിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മെറീന ആശുപത്രി പരിസരത്തുനിന്ന് തിരിഞ്ഞ് ഉദയ ജംഗ്ഷന് വഴി സംസ്ഥാനപാതയിലേക്ക് കയറിയാണ് തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടത്. തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പൂതകുളം പരിസരത്തുനിന്ന് തിരിഞ്ഞ് ഞവരികുളം വഴിയാണ് മെയിന്റോഡില്‍ പ്രവേശിക്കേണ്ടത്. പൂതംകുളം മുതല്‍ സെന്റ് ജോസഫ്സ് കോളജ് വരെ നിലവിലുള്ള റോഡ് പൊളിച്ചുനീക്കി 14 മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്യും. ഈ ഭാഗത്ത് കാനനിര്‍മാണം പൂര്‍ത്തിയാക്കി വൈദ്യുതിക്കാലുകള് അരികിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതിലൈനുകള്‍ മാറ്റിയിട്ടില്ല. പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി