യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി
പ്രതി മുഹമ്മദ് (29).
ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. വള്ളിവട്ടം കരൂപടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടില്‍ മുഹമ്മദിനെ (29) യാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
കരൂപടന്നയിലുള്ള പുഴവക്കിലേക്കുള്ള റോഡ് തന്റേതാണെന്ന് പറഞ്ഞ്, അതുവഴി നടന്നുപോവുകയായിരുന്ന യുവാവിനെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന യുവാവിന്റെ അമ്മാവനായ തെക്കുംകര വില്ലേജ് കരൂപടന്ന സ്വദേശി മയ്യാക്കാരന്‍ വീട്ടില്‍ ബഷീറിനെയും (49) പ്രതി അസഭ്യം പറയുകയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ കേസില്‍ അറസ്റ്റിലായി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ശേഷം വിദേശത്തേക്ക് കടന്ന പ്രതി ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശേരിയില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വച്ചത്.
തുടര്‍ന്ന് ഈ വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നെടുംമ്പാശേരിയിലേക്ക് അയക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.കെ. ഷാജി, ജിഎസ്ഐ കെ.പി. രാജു, ജിഎസ്സിപിഒമാരായ കൃഷ്ണദാസ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി