അനുമോദനം, അഭിമുഖം, ആദരണം, സംഗീതസല്ലാപം ശ്രദ്ധേയമായി
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആദരണമുദ്ര കോര്‍പ്പറേറ്റ് സംരംഭകനും മാനേജ്മെന്റ് ചിന്തകനും ഗ്രന്ഥകര്‍ത്താവും സിനിമ നിര്‍മാതാവുമായ ഡോ. അജയകുമാറിന് തോട്ടാപ്പള്ളി വേണുഗോപാലമേനോന് നല്കുന്നു.
ഇരിങ്ങാലക്കുട: ഡോക്ടര്‍ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ ഒരുക്കിയ അനുമോദനം, അഭിമുഖം, ആദരണം, സംഗീതസല്ലാപം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസിന്റെ വിശിഷ്ടസാന്നിദ്ധ്യത്തില് നടന്ന അനുമോദന ചടങ്ങില്‍ ഡോക്ടറല്‍ ബിരുദം നേടിയ വി.ആര്. ദിനേശ്, പി.ആര്. ഷഹന, ഒ.എ. ഫെമി എന്നിവരെ അനുമോദിച്ചു.
മുക്കിടിപുരത്തെ വിശേഷങ്ങള്‍ എന്ന പുസ്തകത്തിന്റെ രചിയിതാവ് അഡ്വ. രാജേഷ് തമ്പാനുമായി ടി. വേണുഗോപാല്‍ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായി. ക്ലബ്് രക്ഷാധികാരി തോട്ടാപ്പള്ളി വേണുഗോപാലമേനോന്റെ വിശിഷ്ടസാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എക്കണോമിക്സ് ടൈമിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ കോര്‍പ്പറേറ്റ് സംരംഭകനും മാനേജ്മെന്റ് ചിന്തകനും ഗ്രന്ഥകര്‍ത്താവും സിനിമ നിര്‍മാതാവുമായ ഡോ. അജയകുമാറിനെ ആദരണമുദ്ര നല്കി ആദരിച്ചു.
തുടര്‍ന്ന് പ്രശസ്ത സംഗീതദമ്പതികളായ നെടുമ്പള്ളി രാംമോഹനും മീരാരാംമോഹനും വിവിധ പാട്ട് വഴക്കങ്ങളെക്കുറിച്ച് അവതരിപ്പിച്ച സംഗീതസല്ലാപം പരിപാടിയില്‍ ഘനരാഗങ്ങളായ ഭൈരവി, ശങ്കരാഭരണം, കാംബോജി എന്നീരാഗങ്ങള്ക്കൊപ്പം പുറനീര്, ഖണ്ഡാരം തുടങ്ങിയ ദേശീരാഗങ്ങളെ പരാമര്‍ശിച്ചത് ആസ്വാദകരെ ഏറെ ആകര്‍ഷിച്ചു. വീണയില്‍ തൃശൂര്‍ മുരളീകൃഷ്ണനും മൃദംഗത്തില്‍ ഡോ. കെ.ആര്. രാജീവും പക്കമേളമൊരുക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
പിഞ്ചു കുഞ്ഞിന്റെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
അര്‍ദ്ധരാത്രിയില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ചാമക്കുന്ന് ജംക്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
സിബിഐ ചമഞ്ഞ് ഒന്നേ മുക്കാല്‍ കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; രണ്ട് പ്രതികള്‍ കൂടി റിമാന്റിലേക്ക്