ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !

ഇരിങ്ങാലക്കുട: ഈ മാസം ലോഡ് ഷെഡിംഗ് മൂലം ഇരുട്ടത്തിരിക്കാം, അടുത്ത മാസം മുതല്‍ വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം കടുത്ത പ്രതിസന്ധി ഒഴിവാക്കാന്‍ ഈ മാസം ദിവസം 10 മുതല്‍ 15 കോടിവരെ ചെലവിട്ടാണ് കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത്. ഇതിന്റെ ബാധ്യത സര്‍ച്ചാര്‍ജായി ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിലെത്തും. യൂണിറ്റിന് 15 മുതല്‍ 21 പൈസ വരെയാകും കൂടുക. നിലവില്‍ യൂണിറ്റിന് മൂന്ന് പൈസയാണ് സര്‍ചാര്‍ജ്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന അധിക ഭാരം കുറയ്ക്കാന്‍ റെഗുലേറ്ററി കമ്മീഷന് സര്‍ച്ചാര്‍ജിന് പ്രതിമാസം 10 പൈസ പരിധി നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇത് എടുത്തുമാറ്റിയിരുന്നു. അതുമൂലം കെഎസ്ഇബിക്കുണ്ടാകുന്ന അധിക ബാധ്യതയ്ക്ക് അനുസൃതമായി സര്‍ചാര്‍ജിലും വര്‍ധനയുണ്ടാകും.
ചെലവ് കൂടിയാല്‍ ഭാരം ഉപഭോക്താവിന്
- ഈ വര്‍ഷം 12,500 കോടിയാണ് റഗുലേറ്ററി കമ്മീഷന് അംഗീകരിച്ച വൈദ്യുതി വാങ്ങല്‍ച്ചെലവ്. അതിന് മുകളില്‍ വരുന്നത് അതത് മാസം സര്‍ചാര്‍ജായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.
- സെപ്തംബര്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെ 85 കോടി യൂണിറ്റാണ് വാങ്ങാന്‍ ലക്ഷ്യമിടുന്നത്. 750 കോടി ഇതിന് ചെലവുവരും.
- നിലവില്‍ 347കോടിയുടെ വൈദ്യുതി വാങ്ങാന്‍ അനുമതിയായി. ചെലവ് യൂണിറ്റിന് ശരാശരി 10.40 രൂപ കമ്മീഷന് അനുവദിച്ച വില യൂണിറ്റിന് 4.90 രൂപ
കട്ട് തുടരും ഒക്ടോബര്‍ വരെ
കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയെങ്കിലും കിട്ടിത്തുടങ്ങാന്‍ ഒക്ടോബറാകും. അതിനാല്‍ ലോഡ് ഷെഡിംഗ് ഒക്ടോബറിലേക്കും നീളും. കല്‍ക്കരിക്ഷാമം മൂലം രാജ്യത്ത് വൈദ്യുതി വാങ്ങാന്‍ കിട്ടാത്ത സ്ഥിതിയാണ്. നിലവില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയാണ് രാജ്യത്തുള്ളത്. രാജ്യത്തെ 59 താപനിലയങ്ങളിലും വൈദ്യുതി ഉത്പാദനം നാമമാത്രമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അതും നിലച്ചേക്കാം. അത് പ്രതിസന്ധിയുടെ ആഴം വീണ്ടും വര്‍ധിപ്പിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല