കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ഫൊറോന ബൈബിള്‍ കലോത്സവം ക്രിസ്റ്റോ ഫെസ്റ്റ് 2026 അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമീപം.
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ വെളിച്ചവും സൗഹൃദത്തിന്റെ ഊഷ്മളതയും സര്‍ഗാത്മകതയുടെ നിറങ്ങളും ഒരുമിക്കുന്ന മനോഹരമായ വേദിയാണ് ബൈബിള്‍ കലോത്സവങ്ങള്‍ എന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. ഇരിങ്ങാലക്കുട ഫൊറോന ബൈബിള്‍ കലോത്സവം ക്രിസ്റ്റോ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ കലാസാഹിത്യ കഴിവുകള്‍ വളര്‍ത്തി വിശ്വാസത്തിനു സാക്ഷ്യം നല്കാന് കുട്ടികളെ പരിശീലിപ്പിക്കാന്‍ ഇതിലൂടെ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളുടെ കഴിവുകള്‍ വളര്‍ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാനും ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം എന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണത്തില്‍ ഓര്‍മ്മപ്പെടുത്തി.
ഫൊറോന വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. അനൂപ് കോലങ്കണ്ണി സ്വാഗതവും അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ കാരേക്കാടന്‍ ആശംസകളും നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ജെയിംസ് അക്കരക്കാരന്‍ നന്ദി പറഞ്ഞു. ഫൊറോന സെക്രട്ടറി സിസ്റ്റര്‍ ആഞ്ചലിന് സിഎച്ച്എഫ്, അവതരണ കണ്‍വീനര്‍ സി.ജെ. വിനു, ഫൊറോന കൗണ്‍സില്‍ അംഗങ്ങളായ റോബിന് ഫ്രാന്‍സിസ്, സിജു യോഹന്നാന്, സോന ബാബു എന്നിവരും സന്നിഹിതരായിരുന്നു. ഫൊറോനയിലെ 22 യൂണിറ്റുകളില്‍ നിന്നുമായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മത്സരിച്ചു. കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ യൂണിറ്റും രണ്ടാം സ്ഥാനം സെന്റ് തോമസ് കത്തീഡ്രല്‍ യൂണിറ്റും മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് യൂണിറ്റും കരസ്ഥമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി