ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്
കേന്ദ്രസര്‍ക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാന് ക്യാമ്പയിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ഫഌഷ് മോബില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാന് ക്യാമ്പയിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി ഫഌഷ് മോബ് സംഘടിപ്പിച്ചു. ലഹരിക്കെതിരെ യുവജനങ്ങളിലും പൊതുസമൂഹത്തിലും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലുമാണ് പരിപാടി നടന്നത്. ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും വിദ്യാര്‍ഥികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് ഫഌഷ് മോബ് അരങ്ങേറിയത്.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആകര്‍ഷകമായ അവതരണത്തിലൂടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍, ലഹരിയില്‍ നിന്ന് അകന്നുനില്ക്കേണ്ടതിന്റെ പ്രാധാന്യം, ലഹരിമുക്ത സമൂഹത്തിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുന്നതിനും ഈ പരിപാടി സഹായകരമായി. ലഹരിമുക്ത ഭാരതം എന്ന സന്ദേശം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിലൂടെ ലഹരിക്കെതിരെ യുവജനങ്ങള്‍ ഒന്നിക്കണമെന്നും ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം സൃഷ്ടിക്കുന്നതില്‍ ഓരോരുത്തരും പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍