എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷത്തൈ വിതരണത്തോടെ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി വിദ്യാര്‍ഥികള്‍ക്ക് ഫലവൃക്ഷത്തൈ നല്‍കിക്കൊണ്ട് ലോക പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനം ഫലവൃക്ഷത്തൈ വിതരണത്തോടെ ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആചരിച്ചു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി ഫലവൃക്ഷത്തൈ വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഡോ.സി.കെ. രവി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവനിലെ ഫീല്‍ഡ് ഓഫീസര്‍ ആയ എം.ആര്. അജിത്ത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരഭി വിനോദ്, സ്കൂള്‍ കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് മാസ്റ്റര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിദിന സന്ദേശം കൈമാറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ജി. സിന്‍ല സ്വാഗതവും അനന്തുകൃഷ്ണ നന്ദിയും രേഖപ്പെടുത്തി. പി.എസ്. ദൃശ്യ കവിത ആലപിച്ചു. സ്കൂളിലെ സ്കൗട്ട്, റേഞ്ചര്‍, എന്‍എസ്എസ് മുതലായ യൂണിറ്റുകളിലെ വളണ്ടിയര്‍മാരും മറ്റ് വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും രക്ഷാകര്‍ത്താക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പരിസ്ഥിതി ദിനാചരണം: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം സെമിനാര്‍ നടത്തി
അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
കൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പ്രതീക്ഷാഭവനിൽ പരിസ്ഥിതി ദിനാചരണം നടത്തി
ലോക പരിസ്ഥിതി; ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം