ഠാണാ ചന്തക്കുന്ന് വികസനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
ഇരിങ്ങാലക്കുടയില്‍ കെഎസ്ടിപി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഠാണാ – ചന്തക്കുന്ന് വികസനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. കെഎസ്ടിപി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് എംഎല്‍എ നിര്‍ദേശംനല്‍കിയത്. ഠാണാ ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനത്തിന് പകരം റൗണ്ട് എബൗട്ട് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനമായി. സ്വകാര്യ ബസുകളുടെ അമിതവേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സിഗ്നല്‍ സമ്പ്രദായമായിരിക്കും കൂടുതല്‍ അനുയോജ്യമെന്ന് യോഗത്തില്‍ പങ്കെടുത്ത നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സൂചിപ്പിച്ചു. സിഗ്നല്‍ സമ്പ്രദായം പദ്ധതിയില്‍ ഇല്ലെന്നും റൗണ്ട് എബൗട്ട് സംവിധാനത്തിന്റെ ട്രയല്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കെഎസ്ടിപി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
അടുത്തയാഴ്ച തന്നെ ട്രയല്‍ ആരംഭിക്കും. നിര്‍മാണംപൂര്‍ത്തിയായ റോഡ് ഉയര്‍ന്നിരിക്കുന്ന അവസ്ഥയില്‍ വെള്ളം വീടുകളിലേക്ക് ഒഴുകുന്ന അവസ്ഥയാണെന്നും മാസ്റ്റര്‍ പ്ലാന്‍ ഇല്ലാത്തതാണ് പദ്ധതിയുടെ പ്രശ്നമെന്നും നഗരസഭ ചെയര്മാന് പറഞ്ഞു. ആസൂത്രണമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍മൂലം പൈപ്പുകള്‍ പൊട്ടി നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യം തുടരുകയാണെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കെഎസ്ടിപി യും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധനകള്നടത്തി പരാതികള്‍ ഒഴിവാക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കെഎസ്ടിപി യുടെ നിര്‍മാണ പ്രവൃത്തികള്‍ 85 ശതമാനത്തോളം പൂര്‍ത്തിയായതായും ഠാണാ ജംഗ്ഷനിലെ പുതിയ സംവിധാനത്തിന്റെയും നടവരമ്പില്‍ കല്‍വര്‍ട്ടിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളതെന്നും കെഎസ്ടിപി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബൈപ്പാസ് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും വെള്ളക്കെട്ട് കൂടുതലുള്ള ഭാഗങ്ങളില്‍ ടൈലുകള്വിരിച്ച് ബാക്കി ഭാഗത്ത് ബിഎംബിസി പ്രവൃത്തി ചെയ്യുന്നത് അനുയോജ്യമാകുമെന്നും കരാറുകാരന് ബിജോയ് അറിയിച്ചു. കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ റിന്നാ, അസി.എക്സിക്യൂട്ടീവ് എൻജിനീയര്‍ കെ.എം. മനോജ്, സൂപ്പര്‍വൈസറി കണ്‍സള്‍ട്ടന്‍സ് ലീഡര്‍ സുബ്രഹ്മണ്യം, എന്‍ജിനീയര്‍ സൂപ്പര്‍വൈസറി കണ്സള്ട്ടനസ് ചണ്ണയ്യ, ലെയ്സണ്‍ ഓഫീസര്‍ സന്തോഷ്, സേഫ്റ്റി ഓഫീസര്‍ റിന്‍സ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ആര്. റാബിയ, അസി. എന്‍ജിനീയര്‍ എം.എഫ്. ബിനീഷ്, വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത ഭായ് എന്നിവര്‍ സന്നിഹിതരായി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍