ഗാര്‍ഹിക പീഡന കേസ്: എ.ആര്. ശ്രീകുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം
എ.ആര്. ശ്രീകുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡന കേസില്‍ അടിയന്തര അറസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ആല്‍ത്തറ പരിസരത്ത് സമാപിച്ച ശേഷം പ്രതിഷേധ ധര്‍ണ നടത്തി. ശ്രീകുമാര്‍ തന്റെ ഭാര്യയെ നിരന്തരമായി ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് നടപടികള്‍ സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്ന് സിപിഎം ആരോപിച്ചു.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമ്മര്‍ദമാണ് നിയമനടപടികള്‍ വൈകാന്‍ കാരണമെന്നാണ് നേതാക്കള്‍ ആരോപിച്ചത്. ധര്‍ണ ഉദ്ഘാടനം ചെയ്ത ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്. വിജയ, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ കുറ്റാരോപിതരെ സംരക്ഷിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. കേസില്‍ നീതി ഉറപ്പാക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ജോര്‍ജ്, ടി.ജി. ശങ്കരനാരായണന്, വത്സല ബാബു എന്നിവര്‍ സംസാരിച്ചു. ഉല്ലാസ് കളക്കാട്ട്, കെ.സി. പ്രേമരാജന്‍, കെ.എ. ഗോപി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം