തുറവന്‍കുന്ന് ഇടവക എകെസിസിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം സംഘടിപ്പിച്ചു
തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക എകെസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കര്‍ക്കിടക കഞ്ഞി വിതരണം വികാരി ഫാ. അജോ പുളിക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.
തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക എകെസിസിയുടെ നേതൃത്വത്തില്‍ പത്തു വര്‍ഷമായി നടത്തി വരുന്ന കര്‍ക്കിടക കഞ്ഞി വിതരണം ഈ വര്‍ഷവും വിപുലമായി നടത്തി. വികാരി ഫാ. അജോ പുളിക്കന്‍ കര്‍ക്കിടക കഞ്ഞി വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി വിന്‍സന്‍ കരിപ്പായി, ട്രഷറര്‍ ദേവസി തെക്കേക്കര, കണ്‍വീനര്‍ വര്‍ഗീസ് കാച്ചപ്പിള്ളി, കൈക്കാരന് ഔസേപ് ചില്ലായ്, വിന്‍സന്‍ മഞ്ഞളി, ഫ്രാന്‍സിസ് ചേര്യേക്കര, വിന്‍സന്‍ കാഞ്ഞിരപ്പറമ്പില്‍, ബെന്നി വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. ഇടവകയിലെ നാനാജാതി മതസ്ഥരായ 300 ഓളം പേര് പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി